യൂറിനറി ഇൻഫെക്ഷൻ അഥവാ മൂത്രനാളിയിലെ അണുബാധ ഏറെ ബുദ്ധിമുട്ടിക്കുന്ന ഒന്നാണ്. സ്ത്രീകളിലാണ് യൂറിനറി ഇൻഫെക്ഷൻ കൂടുതലായി കാണപ്പെടുന്നത്. വളരെയധികം സമയം മൂത്രം കെട്ടിനിർത്തുന്നതും കൃത്യമായി ശുചിത്വം പാലിക്കാത്തതുമാണ് സ്ത്രീകളിലെ മൂത്രാശയ അണുബാധയുടെ പ്രധാന കാരണം.
യുടിഐ തടയാൻ സഹായിക്കുന്ന ചില ടിപ്സ് എന്തൊക്കെയെന്ന് നോക്കാം
മൂത്രമൊഴിക്കാന്‍ തോന്നിയാല്‍, മൂത്രം പിടിച്ചുവയ്ക്കാതെ ഉടനെ തന്നെ വാഷ്റൂമിൽ പോവുക.
വെള്ളം ധാരാളം കുടിക്കുക. ഇത് മൂത്രം പോകാന്‍ സഹായിക്കും. ഇതിലൂടെ മൂത്രനാളിയിലും മൂത്രസഞ്ചിയിലും ചീത്ത ബാക്ടീരിയ ഉണ്ടാകാതെ തടയാൻ സാധിക്കും.
ശരീരശുചിത്വം പാലിക്കാത്തവർക്കും മൂത്രനാളിയിലെ അണുബാധ ഇടയ്ക്കിടെ വരാം. അതിനാല്‍ സ്വകാര്യഭാഗങ്ങൾ എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.
നനഞ്ഞ വസ്ത്രങ്ങൾ ഉടൻ മാറ്റുക. ഇറുകിയ അടിവസ്ത്രങ്ങള്‍ ധരിക്കരുത്. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങള്‍ തന്നെ ധരിക്കുക.
ലൈംഗികബന്ധത്തിലേർപ്പെടും മുൻപും ശേഷവും സ്വകാര്യ ഭാഗങ്ങൾ വൃത്തിയാക്കണം.
സാനിട്ടറി പാഡുകള്‍ അടിക്കടി മാറ്റാനും ശ്രദ്ധിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക