തന്റെ പേരുമാറ്റുകയാണെന്ന് നടി വിൻസി അലോഷ്യസ്. Vincy Aloshious എന്ന പേരിൽനിന്ന് Win C എന്ന പേരാണ് നടി തെരഞ്ഞെടുത്തിരിക്കുന്നത്. നടൻ മമ്മൂട്ടിയുമായുള്ള സംഭാഷണമാണ് തന്റെ ഈ തീരുമാനത്തിന് പിന്നിലെന്ന് വിൻസി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ഇൻസ്റ്റഗ്രാമിലും iam Win c എന്നു പേര് മാറ്റിയിട്ടുണ്ട്.
ആരെങ്കിലും തന്നെ ‘വിൻ സി’ എന്ന് വിളിക്കുമ്പോഴെല്ലാം സന്തോഷം തോന്നാറുണ്ട്, ഇപ്പോൾ മമ്മൂട്ടിയും അങ്ങനെ വിളിച്ചു. ഇനി എല്ലാവരും തന്നെ അങ്ങനെ വിളിക്കാൻ ആഗ്രഹിക്കുന്നുവെന്നാണ് താരത്തിന്റെ പോസ്റ്റ്. മമ്മൂട്ടിയുമായുള്ള വാട്സ്ആപ്പ് സംഭാഷണത്തിന്റെ സ്ക്രീൻ ഷോട്ടും നടി പങ്കുവെച്ചു.
https://www.instagram.com/p/CzGleukvVr_/
പ്രതികരിക്കാൻ ഇവിടെ എഴുതുക