തിരുവനന്തപുരം: ഈ വർഷത്തെ ദീപാവലി പ്രമാണിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെഎസ്ആർടിസി 2023 നവംബർ 7 മുതൽ നവംബർ 15 വരെ കേരളത്തിൽ നിന്നും ബംഗളുരു, മൈസൂർ എന്നിവിടങ്ങളിലേക്കും, അവധി കഴിഞ്ഞ് തിരികെയും നിലവിലുള്ള സർവീസുകൾക്ക് പുറമെ 16 വീതം 32 അധിക സർവീസുകൾ സജ്ജമാക്കും. ഈ സർവീസുകളിലേക്കുള്ള ഓൺലൈൻ ടിക്കറ്റ് റിസർവേഷൻ ആരംഭിച്ചു. www.online.keralartc.com, www.onlineksrtcswift.com എന്നീ വെബ്സൈറ്റുകൾ വഴിയും, ENTE KSRTC NEO OPRS എന്ന മൊബൈൽ അപ്ലിക്കേഷൻ വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കും.
സീറ്റുകൾ ബുക്കിംഗ് ആകുന്നതനുസരിച്ച് അധികം ബസ്സുകൾ ഘട്ടം ഘട്ടമായി ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി വ്യക്തമാക്കി. ഡിമാന്റ് അനുസരിച്ച് അധിക ബസുകൾ ക്രമീകരിക്കുമ്പോൾ തിരക്കേറിയ റൂട്ടുകൾക്ക് പ്രാധാന്യം നൽകി ആവശ്യാനുസരണം അഡീഷണൽ സർവിസുകൾ നടത്തണമെന്നും കൂടാതെ നിലവിൽ ഓപ്പറേറ്റ് ചെയ്ത് വരുന്ന ഷെഡ്യൂൾഡ് സ്കാനിയ, വോൾവോ, സ്വിഫ്റ്റ് എസി നോൺ എ.സി ഡിലക്സ് ബസ്സുകൾ കൃത്യമായി സർവ്വീസ് നടത്തുവാനും സിഎം.ഡി നിർദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക