ആരംഭം തന്നെ അതിഗംഭീരമാക്കി മാറ്റി ഷവോമിയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ ഷവോമി 14 സീരീസ് വിൽപ്പന. സ്നാപ്ഡ്രാഗൺ 8 ജെൻ 3 ചിപ്സൈറ്റിൽ എത്തുന്ന ലോകത്തിലെ ആദ്യത്തെ സ്മാർട്ട്ഫോൺ ആയതിനാൽ ആകാംക്ഷയോടെയാണ് ഉപഭോക്താക്കൾ ഇവയെ കാത്തിരുന്നത്. ആദ്യമായി ചൈനീസ് വിപണിയിൽ എത്തിയ ഈ സ്മാർട്ട്ഫോൺ വെറും 4 മണിക്കൂർ കൊണ്ടാണ് റെക്കോർഡ് വിൽപ്പന നടത്തിയത്.
ഷവോമി തന്നെയാണ് ആദ്യ വിൽപ്പന റെക്കോർഡുകൾ ഭേദിച്ചെന്ന വിവരങ്ങൾ അറിയിച്ചത്. എന്നിരുന്നാലും, വിൽപ്പനയുമായി ബന്ധപ്പെട്ട കൃത്യമായ കണക്കുകൾ കമ്പനി ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഷവോമി 14, ഷവോമി 14 പ്രോ എന്നിവയാണ് 14 സീരീസിൽ ഉൾപ്പെട്ട രണ്ട് ഫോണുകൾ.
ചൈനീസ് വിപണിയിൽ റെക്കോർഡ് നേട്ടം കൊയ്ത ഈ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിൽ എപ്പോൾ പുറത്തിറക്കുമെന്നത് സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. ആകർഷകമായ ഡിസൈൻ, ഏറ്റവും പുതിയ ചിപ്സെറ്റ്, പുതിയ ഹൈപ്പർഒഎസ് സോഫ്റ്റ്വെയർ എന്നിവയാണ് ഈ സ്മാർട്ട്ഫോണുകളുടെ വ്യത്യസ്ത സവിശേഷതകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക