കൊച്ചി: മൊത്തം ബിസിനസില്‍ നൂറുകോടി നേട്ടം സ്വന്തമാക്കി മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്ക്വാഡ്. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ മമ്മൂട്ടി കമ്പനി തന്നെയാണ് ഈ കാര്യം പുറത്തുവിട്ടത്. ആഗോള ബിസിനസ്സില്‍ കണ്ണൂർ സ്ക്വാഡ് 100 കോടി എന്ന നേട്ടം കൊയ്തുവെന്ന് അറിയിക്കുന്നതിൽ തങ്ങൾക്ക് സന്തോഷമുണ്ടെന്ന് മമ്മൂട്ടി കമ്പനി പറഞ്ഞു. ഈ ചരിത്ര വിജയത്തിന് പിന്നിലെ യഥാർത്ഥ പ്രേരകശക്തിയായ പ്രേക്ഷകരുടെ അചഞ്ചലമായ പിന്തുണയാണെന്നും നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനും നിർമാതാക്കൾ മറന്നില്ല.
ഛായാഗ്രാഹകന്‍ എന്ന തരത്തില്‍ നേരത്തേ പ്രശസ്തനായ റോബി വര്‍ഗീസ് രാജിന്റെ സംവിധാന അരങ്ങേറ്റമായിരുന്നു കണ്ണൂര്‍ സ്ക്വാഡ്. ഈ പേരിലുള്ള യഥാര്‍ഥ പൊലീസ് സംഘത്തിന്റെ ചില കേസ് റെഫറന്‍സുകള്‍ ഉപയോഗിച്ചാണ് തിരക്കഥ ഒരുക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക