ബി എം ഡബ്ല്യു കാർ സ്വന്തമാക്കി നടൻ നീരജ് മാധവ്. ബി എം ഡബ്ല്യുവിന്റെ എസ് യു വി ശ്രേണിയിലെ എക്സ്5 ആണ് കാർ. കുടുംബത്തോടൊപ്പം കാർ വാങ്ങാൻ എത്തിയതിന്റെ സന്തോഷവും നീരജ് സോഷ്യൽ മീഡിയയിൽ ↨പങ്കുവച്ചിട്ടുണ്ട്.
‘ഞങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അംഗത്തെ സ്വാഗതം ചെയ്യുന്നു, ‘ബംബിൾ ബീ’യെ പരിചയപ്പെടൂ’, എന്നാണ് കാറിന്റെ വീഡിയോയ്ക്ക് ഒപ്പം നീരജ് കുറിച്ചിരിക്കുന്നത്. യെല്ലോ കളറിലുള്ളതാണ് കാർ. നീരജിന്റെ പോസ്റ്റിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്ത് എത്തിയത്.
റാപ്പറും ഡാൻസറും കൂടിയായ നീരജിന്റേതായി ഏറ്റവും ഒടുവിൽ റിലീസ് ചെയ്തത് ആർഡിഎക്സ് എന്ന ചിത്രമാണ്. വൻ മൗത്ത് പബ്ലിസിറ്റി ലഭിച്ച ചിത്രം 100 കോടി സ്വന്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക