വിഷ്ണു ഉണ്ണികൃഷ്ണന്, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ‘ഡാന്‍സ് പാര്‍ട്ടി’ റിലീസിന് തയ്യാറെടുക്കുന്നു. സോഹന്‍ സീനുലാല്‍ രചനയും സംവിധാനവും ചെയ്യുന്ന ചിത്രമാണ് ഡാന്‍സ് പാര്‍ട്ടി. പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലെത്തി നില്ക്കുന്ന ചിത്രം ഡിസംബറില്‍ തിയേറ്ററുകളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഓള്‍ഗ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാന്‍സ് പാര്‍ട്ടി എല്ലാത്തരം പ്രേക്ഷകര്‍ക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളതെന്ന് അണിയറക്കാര്‍ പറയുന്നു. പേര് സൂചിപ്പിക്കുന്നതു പോലെ നൃത്തത്തിനും പാട്ടിനും ഏറെ പ്രധാന്യം കൊടുത്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
രാഹുല്‍ രാജ്, ബിജിബാല്‍, വി3കെ എന്നിവര്‍ ഒരുക്കിയ ആറ് പാട്ടുകളാണ് സിനിമയിലുള്ളത്. അതില്‍ തന്നെ മൂന്ന് പാട്ടുകള്‍ ഡാന്‍സ് നമ്പറുകളാണ്. ദക്ഷിണേന്ത്യയിലെ പ്രമുഖ കോറിയോഗ്രാഫറായ ഷരീഫ് മാസ്റ്റര്‍ ആണ് ചുടവുകള്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ശ്രദ്ധ ഗോകുല്‍, പ്രയാഗ മാര്ട്ടിന് എന്നിവര്‍ നായികമാരാകുന്നു. ലെന, സാജു നവോദയ, ഫുക്രു, ബിനു തൃക്കാക്കര, മെക്കാര്‍ട്ടിന്‍, അഭിലാഷ് പട്ടാളം, നാരായണന്‍കുട്ടി, പ്രീതി രാജേന്ദ്രന്, ജോളി ചിറയത്ത്,സംജാദ് ബ്രൈറ്റ്, ഫൈസല്‍, ഷിനില്‍, ഗോപാല്‍ജി, ജാനകി ദേവി, അമാര, ജിനി, സുശീല്‍, ബിന്ദു, ഫ്രെഡ്ഡി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക