നിങ്ങളുടെ കാഴ്ചകൾ ഇടയ്ക്കിടെ മങ്ങുന്നുണ്ടോ. കണ്ണുകൾ ഇടയ്ക്കിടെ തുടിക്കാറുണ്ടോ. എങ്കിൽ ഇത് അവഗണിക്കരുത്. കണ്ണുകളെ ബാധിക്കുന്ന ചില രോഗങ്ങളുടെ ലക്ഷണമായിട്ട് ആകാം ഇങ്ങനെയെല്ലാം സംഭവിക്കുന്നത്. ദൈനംദിന ജീവിതത്തിൽ വളരെയധികം സ്ട്രെസ്സ് അനുഭവിക്കുന്നവർക്ക് കാലക്രമേണ കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
പലവിധത്തിൽ സ്ട്രെസ്സ് ശരീരത്തെ ബാധിക്കാം. ഇതിൽ ഒന്നാണ് കണ്ണുകളുടെ ആരോഗ്യം. പതിവായി സ്ട്രസ്സ് അനുഭവിക്കുന്ന വ്യക്തികളിൽ പിന്നീട് കാഴ്ച സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിലൊന്നാണ് ഡ്രൈ ഐസ്. അതായത് സ്ട്രെസ്സ് നമ്മുടെ നാടി വ്യവസ്ഥയെ ബാധിക്കുന്നതിന്റെ ഭാഗമായി കണ്ണുകളിൽ കണ്ണുനീർ വറ്റി കണ്ണ് വരണ്ടു പോകുന്ന അവസ്ഥയാണ് ഇത്. സ്ട്രെസ്സ് മൂലം ഉണ്ടാകുന്ന തികച്ചും താൽക്കാലികമായ മറ്റൊരു പ്രശ്നമാണ് കാഴ്ച മങ്ങുക എന്നത്. എന്നാൽ ഇത് സ്ട്രെസ് കുറയുന്നതോടെ സാധാരണ ഗതിയിൽ ആവുകയും ചെയ്യും.
അതുപോലെതന്നെ കണ്ണുകൾ ഇടയ്ക്കിടെ തുടിക്കുന്നത് സ്ട്രെസ് മൂലമാകാം. സ്ട്രെസ് നാഡികളെ ബാധിക്കുന്ന ഒന്ന് ആയതിനാൽ അതിന്റെ പരിണിതഫലമായാണ് കണ്ണ് തുടർച്ചയായി തുടിച്ചു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരത്തിലുള്ള ഏതെങ്കിലും ലക്ഷണങ്ങൾ നിങ്ങളിൽ കാണുന്ന പക്ഷം സ്വയം ചികിത്സിക്കാതെ ഡോക്ടറുടെ നിർദ്ദേശം തേടേണ്ടത് അത്യാവശ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക