കൃഷ്ണ ശങ്കർ കേന്ദ്ര കഥാപാത്രമായി എത്തിയ ചിത്രം ‘കുടുക്ക് 2025′ ന്റെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. സൈന പ്ലേ ആണ് കുടുക്കിന്റെ ഡിജിറ്റൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. നവംബർ 10 മുതൽ ചിത്രം സ്ട്രീമിങ് തുടങ്ങും. ദുർഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക.
ബിലഹരിയാണ് കുടുക്ക് 2025 സംവിധാനം ചെയ്തത്. ’അള്ള് രാമേന്ദ്രൻ’ എന്ന ചിത്രത്തിന് ശേഷം സംവിധായകൻ ബിലഹരി ഒരുക്കിയ ചിത്രമാണിത്. കൃഷ്ണ ശങ്കർ വളരെ വ്യത്യസ്തമായ വേഷമാണ് കുടുക്കിൽ ചെയ്തിരിക്കുന്നത്. ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
മനുഷ്യന്റെ സ്വകാര്യതയാണ് കുടുക്കിന്റെ പ്രമേയം. ഷൈൻ ടോം ചാക്കോ, അജു വർഗീസ്, സ്വാസിക എന്നിവരും കുടുക്ക് 2025ൽ പ്രധാന വേഷങ്ങൾ ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക