രാഷ്ട്രീയ പ്രവേശനത്തിന്റെ സൂചനകള്‍ നല്കി ബോളിവുഡ് നടി കങ്കണ റണാവത്ത്. ഭഗവാൻ കൃഷ്ണൻ അനുഗ്രഹിച്ചാൽ അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കങ്കണ പറഞ്ഞു. ഗുജറാത്തിലെ പ്രസിദ്ധമായ ശ്രീകൃഷ്ണ ദ്വാരകാധീഷ് ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു താരം.
600 വര്‍ഷത്തെ പോരാട്ടത്തിന്റെ പോരാട്ടത്തിന് ശേഷമാണ് ഇന്ത്യക്കാര്‍ക്ക് രാമക്ഷേത്രം കാണാന്‍ സാധിച്ചത്. ബിജെപി സര്‍ക്കാറിന്റെ പ്രയത്നഫലമാണിത്. സനാതന ധര്‍മ്മത്തിന്റെ പതാക ലോകമൊട്ടാകെ ഉയരട്ടെയെന്ന് കങ്കണ പറഞ്ഞു.
‘ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് ശ്രീകൃഷ്ണൻ പ്രസാദിച്ചാൽ മത്സരിക്കുമെന്ന് റണാവത്ത് മറുപടി നൽകി. അയോധ്യയിൽ ശ്രീരാമ പ്രതിഷ്ഠ സാധ്യമാക്കിയ ബിജെപി സർക്കാരിനെ നടി പ്രശംസിച്ചു. ബിജെപി സർക്കാരിന്റെ ശ്രമഫലമായി, 600 വർഷത്തെ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യക്കാർക്ക് ഈ ദിവസം കാണാനായത്. മഹത്തായ ആഘോഷത്തോടെ ക്ഷേത്രം സ്ഥാപിക്കും. സനാതന ധർമ്മത്തിന്റെ പതാക ലോകമെമ്പാടും ഉയരണം’ കങ്കണ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക