ന്യൂസിലാന്റ്: തൊഴില്‍വിസാ നിയമങ്ങള്‍ പരിഷ്കരിച്ച് ന്യൂസിലാന്റ്. ചൂഷണത്തിനിരയായ കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ പിന്തുണ നല്‍കുമെന്ന് ഇമിഗ്രേഷന്‍ മന്ത്രി കഴിഞ്ഞ മാസം നടത്തിയ പ്രഖ്യാപനത്തെ തുടര്‍ന്നാണ് മാറ്റം വരുത്തിയിരിക്കുന്നത്. തൊഴിലുടമകള്‍ ചൂഷണം ചെയ്താല്‍ ഇനി ന്യൂസിലന്റിലെ വിദേശ തൊഴിലാളികള്‍ക്ക് നിയമപരമായി പരിരക്ഷ ലഭിക്കും.
കുടിയേറ്റ തൊഴിലാളികളുടെ സഹായത്തിനായാണ് മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷന്‍ പ്രൊട്ടക്ഷന്‍ വര്‍ക്ക് വിസയിലെ മാറ്റങ്ങള്‍. തൊഴിലുടമയുടെ പിന്തുണയുള്ള തൊഴില്‍ വിസയിലായിരിക്കെ ഒരു ജീവനക്കാരന് ചൂഷണം ചെയ്യപ്പെട്ടതായി റിപ്പോര്‍ട്ട് ചെയ്താല്‍ അന്വേഷണ സമയത്ത് അവര്‍ക്ക് പ്രൊട്ടക്ഷന്‍ വര്‍ക്ക് വിസയ്ക്ക് അപേക്ഷിക്കാം. തുടര്‍ന്ന് അവരുടെ നിലവിലെ ജോലി ഉപേക്ഷിക്കാനും ന്യൂസിലാന്റില്‍ എവിടെയും ഏത് തൊഴിലുടമയ്ക്കു കീഴിലും പുതിയ ജോലി കണ്ടെത്താനും കഴിയും.
മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷന്‍ പ്രൊട്ടക്ഷന്‍ വര്‍ക്ക് വിസ ലഭിച്ചതിന് ശേഷം ജീവനക്കാരന് യാതൊരു ചെലവും കൂടാതെ 6 മാസം വരെ രാജ്യത്ത് താമസം അനുവദിക്കും. മൈഗ്രന്റ് എക്സ്പ്ലോയിറ്റേഷന്‍ പ്രൊട്ടക്ഷന്‍ വര്‍ക്ക് വിസയുടെ പ്രോസസ്സിംഗ് സമയത്തിന് ഉയര്‍ന്ന മുന്‍ഗണനയുമുണ്ട്. 2023 ഒക്ടോബര്‍ 24 മുതല്‍ പ്രാരംഭ എംഇപിവി കൈവശമുള്ളയാള്‍ക്ക് അനുയോജ്യമായ ജോലി കണ്ടെത്താന്‍ കഴിയുന്നില്ലെങ്കില്‍ അടുത്ത എംഇപിവിക്ക് അപേക്ഷിക്കാന്‍ മാറ്റങ്ങള്‍ അധികൃതര്‍ അനുവദിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക