100 കോടി ക്ലബ്ബില്‍ ഇടം നേടി മമ്മൂട്ടി ചിത്രം ‘കണ്ണൂര്‍ സ്ക്വാഡ്’. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയില്‍ ഇടംപിടിച്ചത്. റോബി വര്‍ഗീസ് രാജ് സംവിധാനത്തില്‍ മമ്മൂട്ടി കമ്പനിയാണ് ചിത്രം നിര്‍മ്മിച്ചത്. സെപ്റ്റംബര്‍ 28നാണ് കണ്ണൂര്‍ സ്ക്വാഡ് തിയറ്ററില്‍ എത്തിയത്. ഒന്‍പത് ദിവസം കൊണ്ട് ചിത്രം അന്‍പതു കോടി ക്ലബ്ബില്‍ എത്തിയിരുന്നു. ഇപ്പോഴും ചിത്രം തിയേറ്ററുകളില്‍ വിജയക്കുതിപ്പ് തുടരുകയാണ്.
ചിത്രത്തിന്റെ തിരക്കഥ റോണിയും ഷാഫിയും ചേര്‍ന്നാണ് ഒരുക്കിയിരിക്കുന്നത്. സുഷിന് ശ്യാം ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. പ്രേക്ഷകര്‍ വന്‍ വിജയമാക്കിയ മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ കണ്ണൂര്‍ സ്ക്വാഡ് കാണാന്‍ എസ്.പി. ശ്രീജിത്തിനൊപ്പം ഒറിജിനല്‍ സ്ക്വാഡ് അംഗങ്ങളും തിയേറ്ററില്‍ എത്തിയിരുന്നു.
കൊച്ചി വനിതാ തിയേറ്ററിലെത്തിയ ഒറിജിനല്‍ ടീമംഗങ്ങള്‍ സിനിമ ഗംഭീരമാണെന്ന് അഭിപ്രായപ്പെട്ടു.കിഷോര്‍, വിജയരാഘവന്, അസീസ് നെടുമങ്ങാട്, ഡോക്ടര്‍ റോണി, ശബരീഷ്,അര്ജുന് രാധാകൃഷ്ണന്, ദീപക് പറമ്പൊള്‍, ധ്രുവന് തുടങ്ങിയവര്‍ മറ്റു പ്രധാന കഥാപാത്രങ്ങളിലെത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക