കേന്ദ്രസർക്കാരിന്റെ ഊർജമന്ത്രാലയത്തിനു കീഴിലെ നാഷണൽ പവർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് (എൻ.പി.ടി.ഐ.) ആലപ്പുഴ ഒരുവർഷത്തെ റിന്യൂവബിൾ എനർജി ആൻഡ് ഗ്രിഡ് ഇന്റർഫേസ് ടെക്നോളജീസിലെ ഒഴിവുള്ള സീറ്റുകളിലേക്ക് നവംബർ ഏഴുവരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു.
താത്പര്യമുള്ളവർക്ക് സർട്ടിഫിക്കറ്റുമായി ഇൻസ്റ്റിറ്റ്യൂട്ടിലെത്തി പ്രവേശനം നേടാം. യോഗ്യത: ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കൺട്രോൾ ആൻഡ് ഇൻസ്ട്രുമെന്റ്, പവർ ഇലക്ട്രോണിക്സ് എന്നീ ബ്രാഞ്ചുകളിൽ ഡിപ്ലോമ, ബി.ടെക്. തത്തുല്യബിരുദം. വിവരങ്ങൾക്ക്: കൂടുതൽ വിവരങ്ങൾക്ക് 6238417413.
പ്രതികരിക്കാൻ ഇവിടെ എഴുതുക