മലപ്പുറം മാറഞ്ചേരിയിൽ സുഹൃത്തുക്കളായ മൂന്ന് കുട്ടികളെ കാണാതായി. മാറഞ്ചേരി സ്വദേശികളായ മുഹമ്മദ് ആദിൽ (15)മുഹമ്മദ് നസൽ (15) ജഗനാഥൻ (15) എന്നിവരെയാണ് കാണാതായത് എന്നാണ് പുറത്തു വരുന്ന വിവരം. മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥികളാണ് മൂന്ന് പേരും.
ബുധനാഴ്ച്ച വൈകുന്നേരം 5:30 മുതലാണ് ഇവരെ കാണാതായത് എന്ന് ബന്ധുക്കൾ പറയുന്നു. സംഭവത്തില്‍ പെരുമ്പടപ്പ് പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
കുട്ടികൾ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനിൽ എത്തിയിരുന്നുവെന്ന് പൊലീസ് പറയുന്നു. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ ഉപയോഗിച്ച് അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക