കോഴിക്കോട്: പതിനെട്ടാം വാർഷികത്തിന്റെ ഭാഗമായി വൻ ഓഫറുകളുമായി മൈജി. മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ. ഷാജിയാണ് ഓഫർ പ്രഖ്യാപനം നടത്തിയത്. ഓരോവീട്ടിലും മൈജി എന്നതാണ് പതിനെട്ടാം വാർഷിക സെയിലിന്റെ ലക്ഷ്യമെന്ന് എ.കെ. ഷാജി പറഞ്ഞു.
നാല്‍പ്പത് പുതിയ ഷോറൂമുകള്‍ കൂടി തുടങ്ങാന്‍ തയ്യാറെടുത്തതായും 2025 ല്‍ മൈജിഷോറൂമുകളുടെ എണ്ണം 150 ആക്കുകയും ജീവനക്കാരുടെ എണ്ണം 5000 ആക്കി ഉയര്‍ത്തുകയുമാണ് ലക്ഷ്യമെന്നും എ.കെ.ഷാജി പറഞ്ഞു.
കേരളത്തില്‍ സ്വന്തം ഫാക്ടറികള്‍ സ്ഥാപിച്ച് നിര്‍മാണം ആരംഭിക്കുകയാണ് മൈജിയുടെ മുന്‍പിലുള്ള ലക്ഷ്യമെന്ന് 18ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്ത് എ.കെ. ഷാജി വ്യക്തമാക്കി. പുതിയ വാര്‍ഷിക ഓഫറുകളും ഇതിനൊപ്പം പ്രഖ്യാപിച്ചു. മൈജിയുടെ ഹോം ബ്രാന്‍ഡായ ഗാഡ്മിയുടെ ഉപകരണങ്ങളും അധികം വൈകാതെ വിപണിയില്‍ എത്തും.
വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓരോ പതിനായിരം രൂപയുടെ പർച്ചേസിനൊപ്പം 1800 രൂപ കാഷ്ബാക്ക് ലഭിക്കും. കൂടാതെ തിരഞ്ഞെടുത്ത മൊബൈൽ ഫോണുകൾക്ക് രണ്ടുവർഷം വാറന്റി, തിരഞ്ഞെടുത്ത ലാപ്ടോപ്പുകൾക്ക് 10,000 രൂപ കാഷ്ബാക്ക്, വിവിധ പ്രോഡക്ടുകളോടൊപ്പം 18 രൂപ അധികം നൽകി എയർഫ്രെയർ, ടി.വി, മിക്സർ ഗ്രൈൻഡർ തുടങ്ങിയവ സ്വന്തമാക്കാൻ അവസരവും മൈജി ഒരുക്കിയിട്ടുണ്ട്.
ഗൃഹോപകരണങ്ങൾക്കും ആകർഷകമായ ഡിസ്കൗണ്ടും കോംബോ ഓഫറുകളും മൈജി/മൈജി ഫ്യൂച്ചർ ഷോറൂമുകളിൽ ഒരുക്കിയിട്ടുണ്ട്. ഈ ഓഫർകാലയളവിൽ പർച്ചേസ് ചെയ്യുന്ന എല്ലാവർക്കും ലോയൽറ്റി പ്രോഗ്രാമിന്റെ ഭാഗമായി ഇരട്ടി ഷോപ്പിങ് പോയന്റ്സും ലഭിക്കും.
മൈജിയുടെ സർവീസ് വിഭാഗമായ മൈജി കെയറിലും വാർഷിക ഓഫറുകൾ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്. സർവീസ് ചാർജിൽ 50 ശതമാനം ഡിസ്കൗണ്ട് നൽകും. 799 രൂപ മുതൽ ടച്ച് ഗ്ലാസ് റീപ്ലേസ്മെന്റ്, 499 രൂപ മുതൽ ലാപ്ടോപ് റിപ്പയർ തുടങ്ങിയ ഓഫറുകളും മൈജി കെയറിൽ ഒരുക്കിയിട്ടുണ്ട്. ഈ ഓഫർ നവംബർ രണ്ടുമുതൽ അഞ്ചുവരെ മാത്രമായിരിക്കും.
https://www.facebook.com/myGdigital/posts/pfbid0t1roUiG5pXUnejL1X5WD1ZEtpYAWxHGfKkBE1FtApEuqbtTugCYFRKKBtEhZnp71l
പ്രതികരിക്കാൻ ഇവിടെ എഴുതുക