ദില്ലി : ദില്ലിയിൽ ശക്തമായ ഭൂചലനം. വെള്ളിയാഴ്ച രാത്രി 11.32 ഓടെയായിരുന്നു ഭൂചലനം. റിക്ടര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. പലയിടങ്ങളിലും ശക്തമായ ചലനം അനുഭവപ്പെട്ടു. രാത്രിയായതിനാൽ ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്നും പുറത്തേക്കിറങ്ങി.
നേപ്പാളിലെ പൈങ്കില്‍ നിന്നും ഏഴ് കിലോമീറ്റര്‍ അകലെയാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം. 6.4 തീവ്രതയുളള ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ഇന്ത്യ കൂടാതെ നേപ്പാള്‍, ചൈന എന്നിവിടങ്ങളെയും ബാധിച്ചിട്ടുണ്ട്.
Strong earthquake tremors felt in Delhi. Details awaited. pic.twitter.com/cuNyqrxD3v
— ANI (@ANI) November 3, 2023
പ്രതികരിക്കാൻ ഇവിടെ എഴുതുക