കമൽഹാസനും സംവിധായകൻ എസ് ശങ്കറും ഒരുക്കുന്ന ചിത്രമാണ് ‘ഇന്ത്യൻ 2’. സിനിമയുടെ ഇൻട്രൊ ഗ്ലീംസ് വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. പുതിയ റിപ്പോർട്ടുകൾ പ്രകാരം സിനിമയുടെ മറ്റൊരു സ്പിൻ-ഓഫും 2024ൽ റിലീസിനെത്തും.
‘ഇന്ത്യൻ 2’ 2024 ഏപ്രിൽ 12ന് റിലീസിനെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ത്യൻ 3’ 2024 അവസാനത്തോടെ പുറത്തിറങ്ങും എന്നാണ് വിവരം.
‘ഇന്ത്യൻ’ എന്ന സിനിമ അവസാനിക്കുന്നിടത്തുനിന്നാണ് ഇന്ത്യൻ 2 തുടങ്ങുന്നത്. കാര്യങ്ങൾ വീണ്ടും മോശമായാൽ താൻ മടങ്ങിവരുമെന്ന വാഗ്ദാനം സേനാപതി പാലിക്കുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.
ഇന്ത്യനിൽ എ ആർ റഹ്മാൻ സംഗീതം നിർവ്വഹിച്ചപ്പോൾ അനിരുദ്ധ് രവിചന്ദർ ആണ് രണ്ടാം ഭാഗത്തിന് സംഗീതമൊരുക്കുന്നത്. സിദ്ധാർത്ഥ്, എസ് ജെ സൂര്യ, രാകുൽ പ്രീത് സിങ്, പ്രിയ ഭവാനി ശങ്കർ, കാളിദാസ് ജയറാം, നെടുമുടി വേണു, വിവേക്, ബോബി സിംഹ, ഗുരു സോമസുന്ദരം, മനോബാല, വെണ്ണെല കിഷോർ, ദീപ ശങ്കർ തുടങ്ങിയവർ ഇന്ത്യൻ 2ൽ അഭിനേതാക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക