ചര്‍മ്മ സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുന്നവരാണ് മിക്കവരും. ആരോഗ്യം നിലനിര്‍ത്തുന്നതിനായി പഴങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തുന്നതു പോലെ തന്നെ ചര്മാരോഗ്യത്തിനായും ചില പഴങ്ങള്‍ ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അത്തരത്തില്‍ കഴിക്കേണ്ട ഒന്നാണ് പിയര്‍. വിറ്റാമിന്‍ സി, ഗ്ലൂട്ടാതിയോണ്‍, അര്‍ബുട്ടിന്‍ തുടങ്ങിയ ആന്റിഓക്സിഡന്റുകളുടെ കലവറയാണ് പിയര്‍.
പിയറില്‍ വിറ്റാമിന്‍ സി, എ എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ചര്‍മത്തിലെ പാടുകള്‍, ചുളിവുകള്‍ എന്നിവ കുറയ്ക്കുന്നതിന് സഹായിക്കും. ആന്റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളതിനാല്‍ മുഖക്കുരുവിനും മുറിവുകള്‍ക്കും പരിഹാരമാണ്. പിയറില്‍ അടങ്ങിയിരിക്കുന്ന ഫൈബര്‍ ചര്‍മത്തിന്റെ ആരോഗ്യം നിലനിര്‍ത്തുന്നു, ചര്‍മം കൂടുതല്‍ മൃദുവാകുന്നതിനും സഹായിക്കുന്നു.
അതുപോലെ തന്നെ പിയറില്‍ ഉള്‍പ്പെട്ടിരിക്കുന്ന ആന്റിഓക്സിഡന്റ്സ് ഹൃദയത്തിന്റെ ആരോഗ്യം വര്‍ധിപ്പിക്കുന്നതായും പറയപ്പെടുന്നു. നമ്മുടെ നാട്ടില്‍ കണ്ടുവരുന്ന പേരക്കയുടെ മാതൃകയിലാണ് ആകൃതിയെങ്കിലും ആപ്പിളിന് സമാനമായാണ് പിയറിന്റെ ഉള്‍വശം കാണപ്പെടുന്നത്. ശൈത്യകാലത്താണ് ഇന്ത്യയില്‍ പിയര്‍ പഴങ്ങളുടെ ഉത്പാദനം കണ്ടുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക