കൊച്ചി: കൊച്ചിയില്‍ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ നാവികസേന അന്വേഷണം പ്രഖ്യാപിച്ചു. സേനയുടെ പ്രത്യേക സംഘമാണ് അന്വേഷിക്കുക. അപകടത്തില്‍ ഗ്രൗണ്ട് സ്റ്റാഫ് യോഗേന്ദ്ര സിങ് ആണ് മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ചേതക് ഹെലികോപ്റ്ററിന്റെ റോട്ടര്‍ ബ്ലേഡ് തട്ടിയാണ് അദ്ദേഹം മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടിനായിരുന്നു അപകടം.
നാവികസേനയുടെ ദക്ഷിണ മേഖലാ ആസ്ഥാനത്തിന് സമീപത്തെ നേവല്‍ എയര്‍ സ്റ്റേഷനായ ഐഎന്‍എസ് ഗരുഡയിലെ റണ്‍വേയിലാണ് അപകടം നടന്നത്. ഹെലികോപ്റ്റര്‍ റണ്‍വേയിലുള്ളപ്പോള്‍ തന്നെയാണ് അപകടമുണ്ടായത്. അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെ റോട്ടര്‍ ബ്ലേഡ് യോഗേന്ദ്ര സിങ്ങിന്റെ ദേഹത്ത് തട്ടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക