കൊച്ചി: കൊച്ചിയില്‍ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തില്‍ ഒരു നാവിക ഉദ്യോഗസ്ഥന് കൊല്ലപ്പെട്ടെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎന്‍എസ് ഗരുഡ റണ്‍വേയിലാണ് അപകടം ഉണ്ടായത്. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയതായാണ് വിവരം.
പരിശീലനപ്പറക്കലിനിടെ ഉയര്‍ന്നു പൊങ്ങുമ്പോഴായിരുന്നു അപകടം നടന്നത്. അപകടം നടക്കുമ്പോള്‍ ഹെലികോപ്റ്ററില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നതെന്നാണു സൂചന. അതേസമയം, അപകടത്തിന്റെ കാരണം വ്യക്തമല്ല. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. നാവികസേനയുടെ ഏറ്റവും പഴയ എയര്സ്റ്റേഷനാണ് കൊച്ചിയിലുള്ള ഐഎന്‍എസ് ഗരുഡ.
അപകടത്തെക്കുറിച്ച് നാവികസേന ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അല്‍പ്പസമയത്തിനകം അപകടത്തെ കുറിച്ച് നാവികസേനയുടെ പ്രതികരണമുണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക