മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ‘ബറോസ്: നിധി കാക്കും ഭൂതത്തിന്റെ’ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹന്‍ലാല്‍ തന്റെ സമൂഹമാധ്യമങ്ങളിലൂടെയാണ് റിലീസ് തിയ്യതി പുറത്ത് വിട്ടത്. 2024 മാര്‍ച്ച് 28 ന് ചിത്രം ലോകവ്യാപകമായി പ്രദര്‍ശനത്തിനെത്തും. 3ഡി സാങ്കേതിക വിദ്യയില്‍ ചിത്രം കാണാം.
ഡിഗാമയുടെ നിധി കാക്കുന്ന ബറോസ് എന്ന ഭൂതമായി മോഹന്‍ലാല്‍ എത്തുന്ന ചിത്രമാണ് ബറോസ്. മിന്നല്‍ മുരളിയിലൂടെ ശ്രദ്ധേയനായ ഗുരു സോമസുന്ദരം ചിത്രത്തില്‍ പ്രധാനവേഷത്തിലുണ്ട്. ഇന്ത്യക്കകത്തും പുറത്തുമുള്ള അഭിനേതാക്കളും സാങ്കേതികവിദഗ്ധരും ബറോസിന്റെ ഭാഗമായുണ്ട്.
ബറോസ് എന്ന ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ ആണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക