ആരാധകരുടെ കാത്തിരിപ്പുകൾക്ക് അവസാനം ഇട്ടുകൊണ്ട് മോഹൻലാൽ ആദ്യമായി സംവിധായകനാകുന്ന ത്രീഡി ചിത്രം ‘ബറോസ്’ റിലീസ് തീയതി പ്രഖ്യാപിച്ചു. മോഹൻലാൽ തന്നെയാണ് തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടത്.
ഒരു ചെറിയ ത്രീഡി പ്രിന്റോടുകൂടിയാണ് ചിത്രത്തിന്റെ റിലീസ് തീയതി മോഹൻലാൽ പങ്കുവെച്ചത്. അടുത്തവർഷം മാർച്ച് 28ന് ചിത്രം തീയറ്ററുകളിൽ എത്തും. ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് പുതിയ അപ്ഡേറ്റുമായി എത്തുമെന്ന് മോഹൻലാൽ നേരത്തെ അറിയിച്ചിരുന്നു. 170 ദിവസം കൊണ്ട് ചിത്രീകരണം പൂർത്തിയാക്കിയ ബറോസ് ആശിർവാദ് സിനിമാസ് ആണ് നിർമ്മിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ആദ്യ 3ഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തൻ സംവിധാനം ചെയ്ത ജിജോയുടേതാണ് ബറോസിന്റെ കഥ. മൈ ഡിയർ കുട്ടിച്ചാത്തനിൽ പരീക്ഷിച്ച ഗ്രാവിറ്റി ഇല്യൂഷൻ എന്ന ടെക്നിക്ക് ബറോസിലും ഉപയോഗിക്കുന്നുണ്ട്. ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന്റെ പോസ്റ്റർ പ്രൊഡക്ഷൻ വർക്കുകൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക