തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 624 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. AS 435030 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനം. (70ലക്ഷം രൂപ). രണ്ടാം സമ്മാനമായ അഞ്ചുലക്ഷം രൂപ AP 251981 എന്ന നമ്പറിലുള്ള ടിക്കറ്റ് നേടി.
ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും. 40 രൂപയാണ് അക്ഷയ ലോട്ടറിയുടെ ടിക്കറ്റ് വില.
ഒന്നാം സമ്മാനം നേടുന്നയാൾക്ക് 70 ലക്ഷം രൂപ ലഭിക്കുമ്പോൾ രണ്ടാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും മൂന്നാം സമ്മാനമായി ഒരു ലക്ഷം രൂപയും ലഭിക്കും.
അക്ഷയ ലോട്ടറിയിലൂടെ നിങ്ങൾക്ക് ലഭിക്കുന്ന സമ്മാനം 5000 രൂപയിൽ കുറവാണെങ്കിൽ സംസ്ഥാനത്തെ ഏത് ലോട്ടറിക്കടയിൽ നിന്നും തുക സ്വന്തമാക്കാം. 5000 രൂപയിൽ കൂടുതലാണെങ്കിൽ തിരിച്ചറിയൽ രേഖയും ടിക്കറ്റും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏൽപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക