പുതുവർഷത്തിൽ തീയറ്ററുകളിൽ എത്താൻ ഇരിക്കുന്ന ലിജോ ജോസ് പെല്ലിശ്ശേരി- മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുക്കിയ ‘മലൈക്കോട്ടെ വാലിബൻ’ എന്ന ചിത്രത്തിന്റെ ഡി എൻ എഫ് ടി( ഡീസെൻട്രലൈസ്ഡ് നോൺ ഫൺജബിൾ ടോക്കൺ) മോഹൻലാൽ റിലീസ് ചെയ്തു.
130 ദിവസങ്ങൾ കൊണ്ട് രാജസ്ഥാൻ’ ചെന്നൈ’ പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് മലൈക്കോട്ടൈ വാലിബൻ ചിത്രീകരണം പൂർത്തിയാക്കിയത്.സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി, മോഹൻലാൽ, നിർമാതാക്കളായ ഷിബു ബേബി ജോൺ, കൊച്ചുമോൻ സെഞ്ചുറി ഫിലിംസ് അച്ചു ബേബി ജോൺ, ജിപിഎൽ മൂവീസ് ഉടമ സുഭാഷ് മാനുവൽ, രാജേഷ് കൃഷ്ണ തുടങ്ങിയവർ കൊച്ചിയിൽ വച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തു.
2024 ജനുവരി 25നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. കേന്ദ്രീകൃത എൻഎഫ്ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യയായ ഡി എൻ എഫ് ടികൾ വികസിപ്പിച്ചിരിക്കുന്നത് ജിപിഎൽ മൂവീസ് ആണ്. ആസ്തികളുടെ കലാമൂല്യം മാത്രമാണ് എൻഎഫ്ടികൾ സാധാരണയായി കാണുന്നത് എങ്കിൽ കലാമൂല്യത്തോടൊപ്പം സാമ്പത്തിക മൂല്യവും കൈവരുന്നു എന്നതാണ് ഡി എൻ എഫ് ടി യുടെ പ്രത്യേകത.
ഡി എൻ എഫ് ടി ആഗോള വിനോദ വ്യവസായ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് തുടക്കം കുറിക്കുമെന്ന് ജിപിഎൽ മൂവീസ് അധികൃതർ വ്യക്തമാക്കി. ജോൺ ആൻഡ് മേരി ക്രിയേറ്റീവ്സ്, സെഞ്ചുറി ഫിലിംസ്, മാക്സ് ലാബ്, സരിഗമ ഇന്ത്യ ലിമിറ്റഡ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ചിത്രങ്ങൾ http://dnft.global എന്ന വെബ്സൈറ്റ് വഴിയാണ് ലഭ്യമാവുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക