പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതം. പത്ത് വര്‍ഷത്തിനു ശേഷം എത്തുന്ന ബ്ലെസി ചിത്രം എന്നതിനൊപ്പം മലയാളികള്‍ കൊണ്ടാടിയ ഒരു നോവലിന്റെ ചലച്ചിത്രാവിഷ്കാരം എന്നതും കാത്തിരിപ്പ് ഏറ്റുന്ന ഘടകമാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്.
മണലാരണ്യത്തില്‍ ആടുകളുടെ പശ്ചാത്തലത്തില്‍ നില്ക്കുന്ന പൃഥ്വിരാജിന്റെ നജീബ് ആണ് പോസ്റ്ററില്‍. അസ്തമയ സൂര്യന്റേതെന്ന് തോന്നിപ്പിക്കുന്ന ഗോള്‍ഡന്‍ ടോണിലാണ് പോസ്റ്റര്‍. പാറിപ്പറന്ന മുടിയും അഴുക്ക് പുരണ്ട മുഖവുമൊക്കെയായാണ് പോസ്റ്ററില്‍ നജീബിന്റെ നില്‍പ്പ്. മേക്കോവര്‍ മാത്രമല്ല, പ്രകടനത്തിലും പൃഥ്വി പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതീക്ഷ നല്‍കുന്നതാണ് പോസ്റ്റര്‍.
സിനിമകളുടെ പ്രധാനപ്പെട്ട അന്തര്‍ദേശീയ മാര്‍ക്കറ്റുകളില്‍ ഒന്നായ അമേരിക്കന്‍ ഫിലിം മാര്‍ക്കറ്റില്‍ ഇന്‍ഡിവുഡ് ഡിസ്ട്രിബ്യൂഷന്‍ നെറ്റ്വര്‍ക്കിന്റെ ഡിസ്പ്ലേ ബോര്‍ഡില്‍ നിന്നുള്ള പോസ്റ്റര്‍ ആണിത്. ആടുജീവിതത്തിന്റെ ആദ്യ ഒഫിഷ്യല്‍ പോസ്റ്റര്‍ എന്ന തരത്തിലാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകളടക്കം ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക