4ജി ഫോണുകൾ അവതരിപ്പിച്ച് ടെലികോം കമ്പനിയായ ജിയോ. വളരെ കുറഞ്ഞ വിലയ്ക്ക് നൽകുന്ന ഈ മൊബൈലിൽ നിങ്ങൾക്ക് സൗകര്യാർത്ഥം ഉപയോഗപ്രദമായ ആപ്പുകളും വാഗ്ദാനം ചെയ്യുന്നു. ജിയോഫോൺ പ്രൈമ 4ജി എന്ന പേരിൽ പുറത്തിറക്കിയതാണീ ഫോൺ.
ലളിതമായ ഫീച്ചറുകളുള്ള ഈ പുതിയ ഫോണിൽ, YouTube, WhatsApp തുടങ്ങിയ ജനപ്രിയ ആപ്പുകളും ഉണ്ട്. ഇതിന് പുറമെ ഫോൺ 23 ലധികം ലാംഗ്വേജുകളും സപ്പോർട്ട് ചെയ്യുന്നു. 1800mAh ബാറ്ററിയാണ് ഫോണിനുള്ളത്.
ഇന്ത്യയിൽ ജിയോഫോൺ പ്രൈമ 4ജിയുടെ വില ഏകദേശം 2,599 രൂപയാണ്. നീല, മഞ്ഞ നിറങ്ങളിലാണ് ഇതെത്തുന്നത്. നിങ്ങൾക്ക് ഇത് JioMart-ൽ നിന്ന് വാങ്ങാം. ഇതോടൊപ്പം ബാങ്ക് ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്.
JioPhone Prima 4G-യിൽ, 320×240 പിക്സൽ റെസല്യൂഷനോട് കൂടിയ TFT ഡിസ്പ്ലേയാണുള്ളത്. 128 ജിബി വരെ എക്സ്റ്റൻറ് ചെയ്യാവുന്ന സ്റ്റോറേജ് ഇതിലുണ്ട്. ഈ ഫോൺ 4G കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്നു. ഇത് 23 ഭാഷകളെ സപ്പോർട്ട് ചെയ്യുന്നു. 0.3എംപി ഫ്രണ്ട് ക്യാമറയും ഫോണിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക