മുകേഷ്, നോബിൾ ബാബു തോമസ് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന പുതിയ ചിത്രം ഫിലിപ്സിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. മുകേഷിന്റെ നൂറാമത്തെ ചിത്രമായ ഫിലിപ്സ് നവംബർ 24ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും.
അന്തരിച്ച നടൻ ഇന്നസെന്റിന്റെ അവസാന ചിത്രമാണിത്. നവനി ദേവാനന്ദ്, ക്വിൻ വിബിൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങളെ അവതരിപ്പിക്കുന്നത്.
ഹെലൻ എന്ന സൂപ്പർഹിറ്റ് സിനിമയുടെ എഴുത്തുകാരാണ് ഈ ചിത്രവും ഒരുക്കുന്നത്. ആൽഫ്രഡ് കുര്യൻ ജോസഫ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മാത്തുക്കുട്ടി സേവ്യറും ആൽഫ്രഡ് കുര്യൻ ജോസഫും ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ഹെലന്റെ രചനയും ഇവർ തന്നെയായിരുന്നു.
ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ വർക്കിയും പ്രശോഭ് കൃഷ്ണയും ചേർന്നാണ് ഫിലിപ്സ് നിർമ്മിക്കുന്നത്. 90s പ്രൊഡക്ഷൻ ആണ് വേൾഡ് വൈഡ് തിയേറ്ററിക്കൽ റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത്. ഫൺടാസ്റ്റിക് ഫിലിംസ് ചിത്രം വിതരണത്തിനെത്തിക്കും.
അനു എലിസബത്ത് ജോസ്, സംഗീത് രവീന്ദ്രൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് ഈണം നൽകുന്നത് ഹിഷാം അബ്ദുൾ വഹാബ് ആണ്. ജെയ്സൺ ജേക്കബ് ജോൺ ആണ് ഛായാഗ്രഹണം നിർവഹിക്കുന്നത്.
നിതിൻ രാജ് അരോൾ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നു. ആശാ മഠത്തിൽ, ശ്രീധന്യ, അജിത് കോശി, അൻഷാ മോഹൻ, ചാർളി, സച്ചിൻ നാച്ചി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക