മുഖസൗന്ദര്യം വര്‍ധിപ്പിക്കാൻ പല മാർഗങ്ങളും പരീക്ഷിക്കുന്നവരാണ് നമ്മൾ. ഇത്തരത്തില്‍ മുഖസൗന്ദര്യ വര്‍ധനയ്ക്കായി ഉപയോഗിക്കുന്ന ഒരു കിടിലൻ പദാർത്ഥമാണ് പാൽപ്പാട. മുഖത്ത് പതിവായി പാല്പാട തേക്കുകയാണെങ്കില്‍ അത് കാര്യമായ മാറ്റം തന്നെ ഉണ്ടാക്കും. പാല്പാട പതിവായി തേക്കുന്നത് കൊണ്ടുള്ള ഗുണങ്ങളറിയാം.
മുഖചര്‍മ്മത്തിന് ഒരു നാച്വറല്‍ മോയിസ്ചറൈസര്‍ പോലെയാണ് പാല് പാട പ്രവര്‍ത്തിക്കുക. ഡ്രൈ സ്കിൻ അഥവാ വരണ്ട സ്കിൻ ഉള്ളവര്‍ക്കാണിത് ഏറെ ഉപകാരപ്രദമാവുക.
ചര്‍മ്മത്തില്‍ നിര്‍ജീവമായി കിടക്കുന്ന കോശങ്ങളെ നീക്കം ചെയ്യാനും പാല് പാട സഹായിക്കുന്നു. ഇത് മുഖചര്‍മ്മത്തിന് തിളക്കം നൽകും.
മുഖചര്‍മ്മത്തിലെ ചെറിയ പാടുകളും നിറംമാറ്റങ്ങളും നീക്കാൻ പാൽപ്പാട സഹായിക്കും. ഇനി, മുഖത്തിന് ഒന്നുകൂടി തിളക്കമേകണമെന്നുണ്ടെങ്കില്‍ പാല് പാട തേക്കുന്നതിനൊപ്പം അല്പം മഞ്ഞള്‍ കൂടി ചേര്‍ത്താല്‍ മതി.
പ്രതികരിക്കാൻ ഇവിടെ എഴുതുക