കെഎസ്ആർടിസി ശമ്പള വിതരണവുമായി ബന്ധപ്പെട്ട കേസിൽ കേരളീയത്തിന്റെ തിരക്കായതിനാൽ ഹാജരാവാൻ കഴിയില്ലെന്ന് അറിയിച്ച്ചീഫ് സെക്രട്ടറി. ഹാജരാകണമെന്ന് നിർദ്ദേശിച്ചിട്ടും ഇന്ന് ചീഫ് സെക്രട്ടറി ഹാജരാവാത്തതിനാൽ സെക്രട്ടറിക്കെതിരെ ഹൈക്കോടതി രൂക്ഷ വിമർശനവും ഉന്നയിച്ചു.
ചീഫ് സെക്രട്ടറി സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി ചീഫ് സെക്രട്ടറിയുടെ നടപടി കോടതിയെ നാണം കെടുത്തുന്നതാണെന്ന് വിമർശിച്ചതിനെ തുടർന്ന് രണ്ടരയ്ക്ക് ഹാജരാകാമെന്ന് സർക്കാർ വ്യക്തമാക്കി.
ആറാം തീയതിക്കകം രണ്ടുമാസത്തെ പെൻഷൻ കെഎസ്ആർടിസിയിൽ നിന്ന് വിരമിച്ചവർക്ക് നൽകണമെന്ന് കോടതി ഉത്തരവിട്ടിരുന്നു. ആറാം തീയതിക്കകം പെൻഷൻ നൽകിയില്ലെങ്കിൽ ഗതാഗത സെക്രട്ടറി നേരിട്ട് ഹാജരാകണം എന്നും കോടതി നിർദേശിച്ചിരുന്നു. സർക്കാറിനെതിരെ പരാതിയുമായി ട്രാൻസ്പോർട്ട് പെൻഷനേഴ്സ് ഫ്രണ്ട് എന്ന സംഘടനയാണ് ഹൈക്കോടതിയെ സമീപിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക