കൊച്ചി: തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ യൂണിയന് ചെയര്‍മാനായി തെരഞ്ഞെടുപ്പ് നടത്തിയതിന്റെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം. കേരളവർമ കോളജിലെ തെരഞ്ഞെടുപ്പ് പരാതിയിൽ പോൾ ചെയ്ത വോട്ടുകളിൽ സംശയമുണ്ടെന്നും തെരഞ്ഞെടുപ്പ് സംബന്ധിച്ച രേഖകൾ ഹാജരാക്കണമെന്നും റിട്ടേണിംഗ് ഓഫീസർക്ക് കോടതി നിർദേശം നല്കി. ജസ്റ്റിസ് ടി ആര് രവിയുടേതാണ് നിര്‍ദേശം
എസ്എഫ്ഐയുടെ കെ എസ് അനിരുദ്ധ് ചെയര്‍മാനായി ചുമതലയേറ്റാല്‍ അത് താല്‍ക്കാലികമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. ചെയര്മാന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകള്‍ റിട്ടേണിങ് ഓഫീസര്‍ കോടതിയില്‍ അടുത്ത തവണ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഹാജരാക്കണം. ഈ മാസം 9നാണ് ഹൈക്കോടതി ഹര്‍ജി പരിഗണിക്കുക.
പ്രിന്‍സിപ്പല്‍, റിട്ടേണിങ് ഓഫീസര്‍, അനിരുദ്ധ്, വൈസ് ചാന്‍സലര്‍ എന്നിവര്‍ക്കു നോട്ടീസ് അയക്കാനും ഹൈക്കോടതി നിര്‍ദേശം നല്കി. തൃശൂര്‍ കേരള വര്‍മ കോളജില്‍ ആദ്യം ഒരു വോട്ടിനു ജയിച്ചതിനുശേഷം റീകൗണ്ടിങ്ങില്‍ യൂണിയന് ചെയര്മാന് സ്ഥാനം നഷ്ടമായ കെഎസ്യു സ്ഥാനാര്‍ഥി എസ് ശ്രീക്കുട്ടന് നല്കിയ തെരഞ്ഞെടുപ്പ് ഹര്‍ജിയിലാണു ഹൈക്കോടതിയുടെ നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക