വളരെയധികം ആന്റിഓക്സിഡന്റുകളും ഫൈബറുകളാലും സമ്പന്നമായ ഓട്സ് പതിവായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് ചീത്ത കൊളസ്ട്രോളിനെ കുറച്ച് ഹൃദയാരോഗ്യം സംരക്ഷിക്കുന്നതിന് സഹായകമാണ്. മഗ്നീഷ്യം ധാരാളം അടങ്ങിയതിനാൽ ഉയർന്ന രക്തസമ്മർദ്ദത്തെ തടയുന്നതിനുംപതിവായി ഓട്സ് കഴിക്കുന്നത് സഹായിക്കും.
പ്രമേഹത്തെ തടയുന്നതിന് ഫൈബർ ധാരാളമായി അടങ്ങിയ ഓട്ട്സ് ദിവസവും കഴിക്കുന്നത് നല്ലതാണ്. ദഹന വ്യവസ്ഥ മെച്ചപ്പെടുത്തി മല ബന്ധത്തെ തടയുന്നതിന് ഫൈബർ ധാരാളമായി അടങ്ങിയ ഓട്സ് സഹായിക്കും. ഓട്സ് ദിവസവും കഴിക്കുന്നത് ചില ക്യാൻസർ സാധ്യതകളെ ഇല്ലാതാക്കുന്നതിനും സഹായിക്കുമെന്ന് പഠനങ്ങൾ പറയുന്നു.
ശരീരത്തിന്റെ വിശപ്പ് കുറച്ച് വണ്ണം ഉള്ളവർക്ക് വണ്ണം കുറയ്ക്കുന്നതിനും ദിവസവും ഓട്സ് ഉപയോഗിക്കുന്നത് നല്ലതാണ്. ചർമ ആരോഗ്യം മെച്ചപ്പെടുത്തുന്നതിന് വിറ്റാമിൻ ഇ, ആന്റി ഓക്സിഡന്റുകൾ എന്നിവയുടെ കലവറയായ ഓട്സ് സഹായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക