നമ്മളെല്ലാവരും വീട്ടിൽ ലൈം ജ്യൂസ് ഉണ്ടാക്കാറുണ്ട്. എന്നാൽ എത്രയൊക്കെ ശ്രമിച്ചിട്ടും അത് കൂൾബാറിലേത് പോലെ ആവുന്നില്ലേ. കൂൾബാറിലേതു പോലുള്ള ലൈം ജ്യൂസ് ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ ഒരു മിക്സിയുടെ ജാറിലേക്ക് മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്തു കൊടുക്കണം. പിന്നീട് ഇതിലേക്ക് നല്ലതുപോലെ തണുത്ത അല്പം വെള്ളം ചേർത്ത് കൊടുക്കാം. ഇത് നല്ലതുപോലെ ഒന്ന് ഗ്രൈൻഡ് ചെയ്ത് എടുക്കണം. പിന്നീട് ഇതിലേക്ക് ഒരു നാരങ്ങ നാല് പീസ് ആക്കി കുരു കളഞ്ഞ് ഇതിലേക്ക് ഇട്ടു കൊടുക്കാം.
പിന്നീട് ഇതിലേക്ക് ഒരു കപ്പ് തണുത്ത വെള്ളം കൂടി ചേർത്ത് കൊടുക്കാം. ഇനി ഇത് ഒന്നുകൂടി ഗ്രൈൻഡ് ചെയ്ത് എടുക്കണം. നല്ലതുപോലെ അരഞ്ഞ് പേസ്റ്റ് ആയി പോവാതിരിക്കാൻ ശ്രദ്ധിക്കണം. ഇനി ഇത് അരിച്ച് സെർവ് ചെയ്യാവുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക