അതിരപ്പിള്ളി: വാഴച്ചാൽ– മലക്കപ്പാറ റോഡിൽ ഇന്നു മുതൽ ഈ മാസം 20 വരെ പൂർണമായി ഗതാഗതം നിരോധിച്ചു. ആനമല റോഡിലെ അമ്പലപ്പാറയിൽ റോഡ് ഇടിഞ്ഞുവീണ ഭാഗത്തു പുനർ നിർമാണം നടത്തുന്നതിനാണു ഗതാഗത നിരോധനം ഏർപ്പെടുത്തിയത്.
അതിരപ്പിള്ളി ഭാഗത്തു നിന്നു വരുന്ന എല്ലാ വാഹനങ്ങളും വാഴച്ചാൽ വനംവകുപ്പ് ചെക്പോസ്റ്റിലും തമിഴ്നാട് ഭാഗത്തു നിന്നു മലക്കപ്പാറ വഴി പോകുന്ന എല്ലാ വാഹനങ്ങളും മലക്കപ്പാറ ചെക്പോസ്റ്റിലും തടയും. ഇരുചക്ര വാഹനങ്ങൾക്കു മാത്രം കടന്നുപോകാം.
റോഡു പുനർ നിർമാണം നടക്കുന്നതിന്റെ ഇരുവശത്തുമായി അടിയന്തരാവശ്യത്തിന് ആംബുലൻസ് സേവനം ക്രമീകരിക്കും.
കനത്ത മഴയിൽ അമ്പലപ്പാറയ്ക്കു സമീപം കഴിഞ്ഞ മാസം 14നു മണ്ണിടിഞ്ഞു 10 മീറ്റർ ഉയരത്തിലാണു റോഡു തകർന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക