ഇടുക്കി: ഇടുക്കിയിൽ കനത്ത മഴയില്‍ വീടിന്റെ ഭിത്തി തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ചേരിയാര്‍ സ്വദേശി റോയ് ആണ് മരിച്ചത്.
ഇടുക്കി ജില്ലയില്‍ കനത്ത മഴയെത്തുടര്‍ന്ന് ശാന്തന്‍പാറ പേത്തൊട്ടിയിലും ചതുരംഗപ്പാറയിലും ഉരുള്‍ പൊട്ടലുണ്ടായി.
പാറക്കല്ലുകളും മരങ്ങളും ഒഴുകിയെത്തിയതിനെത്തുടര്‍ന്ന് ശാന്തന്‍പാറയില്‍ നിന്നും ദളത്തിലേക്ക് പോകുന്ന റോഡ് തകര്‍ന്നു. ഈ പ്രദേശത്തെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക