പാലക്കാട്: പാലക്കാട് നല്ലേപ്പിള്ളിയില്‍ യുവതിയെ ഭര്‍ത്താവ് വെട്ടിക്കൊന്നു. ഊര്മിളയാണ(32) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് നാടിനെ നടുക്കുന്ന സംഭവം ഉണ്ടായത്. ഊര്‍മിളയും ഭര്‍ത്താവ് സജേഷ് ഏറെ കാലമായി പ്രശ്നങ്ങളെ തുടര്‍ന്ന് മാറി താമസിക്കുകയായിരുന്നു.
ഇതിനിടയില്‍ ഇന്ന് രാവിലെ ഭര്‍ത്താവ് ഊര്‍മിളയുടെ വീട്ടിലെത്തുകയും തര്‍ക്കങ്ങളുണ്ടാവുകയുമായിരുന്നു. തുടര്‍ന്ന് ഊര്‍മിള ജോലി സ്ഥലത്തേക്ക് പോകുന്ന വഴിക്ക് പാടത്ത് വെച്ച് ഭര്‍ത്താവ് ഊര്‍മിളയെ വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.
വഴിയില്‍ സംഭവം കണ്ട പ്രദേശവാസികള്‍ ഉടന്‍ തന്നെ യുവതിയെ ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ചെങ്കിലും മരണത്തിന് കീഴടങ്ങി. ഭര്‍ത്താവ് സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ നടന്നുവരികയാണ്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക