ആര്യാടൻ ഷൗക്കത്തിനും മുസ്ലിം ലീഗിനും തുറന്ന ക്ഷണവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ രംഗത്ത്. ആരു വന്നാലും സ്വീകരിക്കുമെന്നും പുരോഗമന നിലപാടുകൾ അംഗീകരിക്കുമെന്നും ആണ് ഇപി ജയരാജൻ പ്രതികരിച്ചത്.
കോൺഗ്രസിന്റെ നിലനിൽപ് കേരളത്തിൽ അപകടപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും കോൺഗ്രസിനോടൊപ്പം നിൽക്കുന്ന പലകക്ഷികളും വേർപിരിയാനുള്ള നിലയിലേക്കെത്തിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം മുന്നോട്ടുവരാൻ താത്പര്യമുള്ളവരെയെല്ലാം എൽഡിഎഫ് ചേർത്തുനിർത്തുമെന്നും മന്ത്രിസഭാ പുനഃസംഘടന നവകേളരള സദസിന് ശേഷമുണ്ടാകുമെന്ന സൂചനയും അദ്ദേഹം നൽകി. എല്ലാവരും കൂടി ചേർന്ന് ചർച്ച ചെയ്ത് ഏകകണ്ഠമായി ആലോചിച്ച് തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക