സോഹന്‍ സീനു ലാൽ രചനയും സംവിധാനവും നിർവഹിച്ച് ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ പുറത്തിറങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ ഡാൻസ് പാർട്ടിയിലെ ആദ്യ ഗാനം റിലീസ് ചെയ്തു. രാഹുൽരാജിന്റെ സംഗീതത്തിൽ ഒരുങ്ങിയ ‘ദമാ ദമാ’ എന്ന ഗാനമാണ് പുറത്തിറങ്ങിയത്.
കഴിഞ്ഞദിവസം ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടി നിർവഹിച്ചിരുന്നു. റെജി പ്രോത്താസിസ്, നൈസി റോജി എന്നിവർ ചേർന്ന് ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആണ് ചിത്രം നിർമ്മിക്കുന്നത്. നിരവധി ഗാനങ്ങൾ ഉൾപ്പെടുത്തി നിർമ്മിച്ചിരിക്കുന്ന ചിത്രത്തിൽ രാഹുൽ രാജിന് പുറമേ ബിജി പാൽ, വി3കെ എന്നിവർ ഒരുക്കിയ ഗാനങ്ങളും ഉണ്ട്.
ചിത്രത്തിലെ താരങ്ങളായ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, പ്രയാഗ മാർട്ടിൻ, ശ്രദ്ധ ഗോകുൽ, പ്രീതി രാജേന്ദ്രൻ, സാജു നവോദയ തുടങ്ങിയവരും പ്രമുഖ സംവിധായകരായ ബി ഉണ്ണികൃഷ്ണൻ, ഷാഫി, അജയ് വാസുദേവ് എന്നിവരും മറ്റ് അണിയറ പ്രവർത്തകരും ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ പങ്കെടുത്തു.
ഡിസംബറിലാണ് ഡാൻസ് പാർട്ടി തീയേറ്ററുകളിൽ എത്തുന്നത്. കൊച്ചി ബാംഗ്ലൂർ എന്നിവിടങ്ങളിലായി ചിത്രീകരണം പൂർത്തിയാക്കിയ ചിത്രം സിനിമാറ്റിക് ഡാൻസറായ അനിക്കുട്ടന്റെയും സുഹൃത്തുക്കളുടെയും കഥയാണ് പറയുന്നത്. നിരവധി താരങ്ങളാണ് ചിത്രത്തിൽ അണിനിരക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക