പല രീതിയിൽ നമ്മൾ മയണൈസ് ഉണ്ടാക്കാറുണ്ട്. പച്ചമുട്ട ഉപയോഗിച്ചും മുട്ടയില്ലാതെയും പുഴുങ്ങിയ മുട്ട ഉപയോഗിച്ചും എല്ലാം മയണൈസ് തയ്യാറാക്കാവുന്നതാണ്. പുഴുങ്ങിയ മുട്ട ഉപയോഗിച്ച് എങ്ങനെ മയണൈസ് തയ്യാറാക്കി എടുക്കാം എന്ന് നോക്കാം.
ഇതിനായി ആദ്യം തന്നെ രണ്ട് പുഴുങ്ങിയ മുട്ടയുടെ വെള്ള ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്തു കൊടുക്കാം. ഇതിലേക്ക് രണ്ടല്ലി വെളുത്തുള്ളി ചേർത്തു കൊടുക്കാം. അല്പം വിനാഗിരിയും ഒരു നുള്ള് പഞ്ചസാരയും പാകത്തിന് ഉപ്പും അല്പം വെള്ളവും ചേർത്ത് പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.
ഇതിലേക്ക് 2 ടീസ്പൂൺ സൺഫ്ലവർ ഓയിൽ കൂടി ചേർത്ത് കൊടുത്ത് നല്ലതുപോലെ അരച്ചെടുക്കാം. റസ്റ്റോറന്റിലെ രുചിയിൽ കിടിലൻ മയണൈസ് റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക