സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പമ്പ ത്രിവേണിയിൽ പ്രളയത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നൽകി. അതീവ ഗുരുതരമായ സാഹചര്യമാണ് പമ്പ ത്രിവേണിയിലേത് എന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.
നവംബറിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ട് എന്നും നദിയിൽ ഉള്ള മൃഗങ്ങളുടെ മൃതദേഹ അവശിഷ്ടങ്ങളും പാറക്കല്ലുകളും നീക്കം ചെയ്യണമെന്നും നിർദ്ദേശമുണ്ട്. എന്നാൽ ദുരന്തനിവാരണ അതോറിറ്റിയുടെ ഉത്തരവിൽ പറയുന്ന കാര്യങ്ങൾ അടിയന്തരമായി ചെയ്തുതീർക്കാൻ കഴിയുന്നവയല്ലെന്ന് കളക്ടർ എ ഷിബു പറഞ്ഞു.
നവംബറിൽ കൂടുതൽ മഴ ലഭിക്കുകയാണെങ്കിൽ പമ്പ ത്രിവേണി കരകവിയും എന്ന മുന്നറിയിപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്. ഇതിനെ തുടർന്ന് ദുരന്തനിവാരണ അതോറിറ്റി ജില്ലാ കളക്ടർ ചെയർമാനായി പ്രത്യേക സമിതിക്കും രൂപം നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക