കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട. ഒന്നേകാല്‍ കോടിയുടെ സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വര്‍ണകടത്തില്‍ മൂന്നു കേസുകളിലായി മൂന്നു പേർ കസ്റ്റംസിന്റെ പിടിയിലായി.
മലപ്പുറം സ്വദേശികളായ മുസ്തഫ, നൗഫല്‍ റിയാസ്, തൃശൂര്‍ സ്വദേശി സുബാഷ് എന്നിവരാണ് പിടിയിലായത്. ശരീരത്തിലും അടിവസ്ത്രത്തിലും ഒളിപ്പിച്ച് മൂന്നു കിലോയിലേറെ സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക