ഷുഗര്‍ അഥവാ പ്രമേഹം ഇന്ന് മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. പാരമ്പര്യവും ജീവിതശൈലിയും ഒരുപോലെ ഈ രോഗത്തിന് കാരണമാകാറുണ്ട്. പച്ചക്കറികളും പഴങ്ങളുമെല്ലാം പൊതുവേ പ്രമേഹരോഗികള്‍ക്ക് ഗുണകരമാണ്. ഇതില്‍ തന്നെ മധുരമുള്ള പച്ചക്കറിയായ മത്തങ്ങ പ്രമേഹ രോഗികള്‍ക്ക് വളരെയേറെ ഗുണകരമായ ഒന്നാണ്.
മത്തനും മത്തന്‍കുരുവുമെല്ലാം തന്നെ പ്രമേഹത്തിനുള്ള നല്ലൊരു പരിഹാരമാണ്. മത്തങ്ങ ഉപയോഗിച്ച് പ്രമേഹ രോഗികള്‍ക്ക് കഴിയ്ക്കാന്‍ സാധിയ്ക്കുന്ന ഒരു വിഭവമുണ്ടാക്കാം. ഇത് കഴിയ്ക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായിക്കുന്നു. മത്തങ്ങയ്ക്കൊപ്പം ഇതില്‍ സവാള, ക്യാരറ്റ്, ക്യൂണ് എന്നിവയും മല്ലിയിലയും വേണം.
ഇത് തയ്യാറാക്കാനായി ആദ്യം മത്തങ്ങ ഗ്രേറ്റ് ചെയ്യുക. ഇത് അല്പനേരം മൈക്രോവേവില്‍ വച്ച് ആവി കയറ്റുക. പിന്നീട് ഇതിലേയ്ക്ക് ക്യാരറ്റ് ഗ്രേറ്റ് ചെയ്തിടുക. കൂണ് മുറിച്ചിടാം. ഉപ്പും പച്ചമുളകും മഞ്ഞള്‍പ്പൊടിയും ഇതിലേയ്ക്ക് ഇടാം. മുട്ട പൊ്ട്ടിച്ചൊഴിയ്ക്കാം. ഇതിലേയ്ക്ക് മല്ലിയില അരിഞ്ഞിടാം. ഓട്സ് പൊടിച്ചെടുത്തത് ഇതിലേയ്ക്കിട്ട് നല്ലതുപോലെ ഇളക്കാം. ഇത് തവയില്‍ ഒഴിയ്ക്കാന്‍ പാകത്തിന് അല്പം കട്ടിയുള്ള മിശ്രിതമാക്കുക. ഇത് തവയില്‍ അല്പം നെയ്യ് പുരട്ടി ഇതിന് മുകളില്‍ ഒഴിച്ച് അടച്ച് വച്ച് വേവിച്ചെടുക്കാം. ഇതല്ലെങ്കില്‍ ഇത് മൈക്രോവേവില്‍ വച്ച് ബേക്ക് ചെയ്തെടുക്കാം.
ഏറെ പോഷകം നിറഞ്ഞ ഈ ഭക്ഷണം ആര്‍ക്കും കഴിയ്ക്കാവുന്നതാണ്. ശരീരത്തിന് ആവശ്യമായ പോഷകങ്ങള്‍ നിറഞ്ഞ ഈ വിഭവം പ്രാതലായി കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. ഇതല്ലെങ്കില്‍ അത്താഴത്തിനും കഴിയ്ക്കാം. രുചികരവും ഒപ്പം പോഷക സമൃദ്ധവുമാണ് ഇത്. മുട്ട വേണ്ടാത്തവര്‍ക്ക് ഇത് ഒഴിവാക്കാം. എന്നാല്‍ മുട്ട ചേര്‍ക്കുന്നത് ഇതിനെ കൂടുതല്‍ പോഷകസമൃദ്ധമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക