തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന പ്രതി കൈവിലങ്ങുമായി ചാടിപ്പോയി.
കോടതിയിൽ ഹാജരാക്കുന്നതിന് മുമ്പ് വൈദ്യപരിശോധന നടത്താനായി മ്യൂസിയം പൊലീസ് കൊണ്ടുവന്ന പ്രതി മംഗലപുരം സ്വദേശി സെയ്ദ് മുഹമ്മദാണ് ചാടിപ്പോയത്.
എം.ഡി.എം.എ കേസിലാണ് ഇയാൾ അറസ്റ്റിലായത്. പ്രതിക്കായി തിരച്ചിൽ തുടരുകയാണ്. ഇന്ന് വൈകീട്ടാണ് സംഭവമുണ്ടായത്. പൊലീസ് മാറിനിന്ന വേളയിലാണ് പ്രതി രക്ഷപ്പെട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക