കൊല്‍ക്കത്ത: സത്യജിത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആന്‍ഡ് ടെലിവിഷന്‍ അധ്യക്ഷനായി നടനും മുന്‍ രാജ്യസഭാംഗവുമായ സുരേഷ് ഗോപി ചുമതലയേറ്റു. മൂന്നുവർഷത്തേക്കാണ് നിയമനം.
ഇൻസ്റ്റിറ്റ്യൂട്ട് ഗവേണിംഗ് കൗൺസിലിന്റെ ചെയർമാന് ചുമതലയും സുരേഷ് ഗോപി വഹിക്കും. കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലാണ് സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ പ്രവർത്തിക്കുന്നത്.
1995 ല്‍ കൊല്‍ക്കത്തയില്‍ സ്ഥാപിതമായ സത്യജിത്ത് റായ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിലിം ആൻഡ് ടെലിവിഷൻ രാജ്യത്തെ സിനിമ ടെലിവിഷന്‍ പഠന രംഗത്തെ മുന്‍നിര സ്ഥാപനമാണ്.
അടുത്തിടെ തമിഴ് നടൻ ആർ. മാധവനെ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്റായി കേന്ദ്രസർക്കാർ നിയമിച്ചിരുന്നു. ഗവേണിങ് കൗൺസിൽ ചെയർമാനായും അദ്ദേഹം പ്രവർത്തിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക