കൊച്ചി: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എറണാകുളം അങ്കമാലി ദേശീയപാതയില്‍ ഇടപ്പള്ളി മേല്‍പ്പാലത്തിലാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന രണ്ട് യാത്രക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ വലിയ അപകടമാണ് ഒഴിവായത്. ഇന്ന് രാത്രിയോടെയാണ് സംഭവം നടന്നത്. അഗ്നിശമനസേന സ്ഥലത്തെത്തി തീയണച്ചു. കാര്‍ ഭാഗികമായി കത്തിനശിച്ചു. അപകടത്തെ തുടര്‍ന്ന് ആലുവ റൂട്ടില്‍ വാഹനഗതാഗതം ഭാഗികമായി തടസപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക