ശരീരത്തിന്റെ തളര്‍ച്ചയും ക്ഷീണവും മാറ്റാന്‍ ചില ഭക്ഷണങ്ങള്‍ കഴിച്ചാല്‍ മതിയാകും. ഇലക്കറികള്‍ കഴിക്കുന്നത് വളരെയേറെ നല്ലതാണ്. ഇലക്കറികളില്‍ ഇരുമ്പ്, മഗ്നീഷ്യം, ഫോളേറ്റ് എന്നിവയുള്‍പ്പെടെ ഊര്‍ജ്ജ ഉത്പാദനത്തിന് ആവശ്യമായ പോഷകങ്ങള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കഴിക്കുന്നത് ശരീരത്തിന്റെ ക്ഷീണം കുറയ്ക്കും.
അതുപോലെ തന്നെ കൊഴുപ്പ് കുറഞ്ഞ പ്രോട്ടീനുകള്‍ ധാരാളം കഴിക്കുന്നതും ക്ഷീണവും തളര്‍ച്ചയും ഒക്കെ മാറ്റാന്‍ വളരെ നല്ലതാണ്. ഇതിനായി ചിക്കന്‍, മത്സ്യം, ടോഫു എന്നിവയൊക്കെ കഴിക്കാം. ബ്ലൂബെറി, സ്ട്രോബെറി തുടങ്ങിയ ബെറികള്‍ കഴിക്കുന്നതും വളരെ നല്ലതാണ്. ഇവ ആന്റിഓക്സിഡന്റുകളുടെ വളരെ നല്ല ഉറവിടമാണ്. ഇത് കോശങ്ങളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.
മത്സ്യം കഴിക്കുന്നതാണ് തളര്‍ച്ച മാറ്റാനുള്ള മറ്റൊരു മാര്‍ഗ്ഗം. മത്തി, അയല, ചൂര എന്നിവയോക്കെ കഴിക്കുന്നത് നല്ലതാണ്. ഇതിലെ ഒമേഗ-3 ഫാറ്റി ആസിഡുകളാണ് ഇതിന് കാരണം. നട്സും വിത്തുകളും ആരോഗ്യകരമായ കൊഴുപ്പുകള്‍, ഫൈബര്‍, പ്രോട്ടീന്‍, വിറ്റാമിനുകള്‍ എന്നിവയുടെ ഒക്കെ വളരെ നല്ല ഉറവിടമാണ്. ഇത് കഴിക്കുന്നത് ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും.
റിഫൈന്‍ ചെയ്യാത്ത ധാന്യങ്ങള്‍ ധാരാളം കഴിക്കുന്നതും ക്ഷീണം മാറ്റാനായി നല്ലതാണ്. ഇവയിലെ കാര്‍ബോഹൈഡ്രേറ്റുകള്‍, ഫൈബര്‍, ബി വിറ്റാമിനുകള്‍ എന്നിവയൊക്കെ ശരീരത്തിന് ഊര്‍ജ്ജം ലഭിക്കാന്‍ സഹായിക്കും. തൈര്, പനീര്‍ തുടങ്ങിയ പാലിന്റെ ഉത്പന്നങ്ങള്‍ ഒക്കെ കഴിക്കുന്നതാണ് ശരീരത്തിന് കൂടുതല്‍ ഊര്‍ജ്ജം കിട്ടാനുള്ള മറ്റൊരു മാര്‍ഗം. ശരീരത്തിന് അമിതമായ ക്ഷീണം തോന്നുമ്പോള്‍ ഒരു കഷ്ണം ഡാര്‍ക്ക് ചോക്ളേറ്റ് എടുത്ത് കഴിക്കുന്നതും ക്ഷീണം മാറാന്‍ നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക