ന്യൂഡൽഹി: പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകി എയർ ഇന്ത്യ. അടുത്ത 18 മാസത്തേക്ക് ഓരോ ആറ് ദിവസത്തിലും എയർ ഇന്ത്യക്ക് ഓരോ വിമാനം കൂടി ലഭിക്കുമെന്ന് കമ്പനി സി.ഇ.ഒ കാംബെൽ വിൽസൺ പറഞ്ഞു.
എയർ ഇന്ത്യയുടെ ഉപഭോക്താക്കൾ വിശ്വാസ്യതയും കൃത്യനിഷ്ഠയുമാണ് ആവശ്യപ്പെടുന്നത്. ഉപഭോക്താക്കളെ സംതൃപ്തിപ്പെടുത്തുകയെന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും അദ്ദേഹം അറിയിച്ചു.
പുതിയ വിമാനങ്ങൾ ഇന്റർനാഷണൽ സർവീസുകൾക്ക് ഉപയോഗിക്കും. നിർത്തിവെച്ച പല സർവീസുകളും പുനഃരാരംഭിക്കാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക