നടൻ കാളിദാസ് ജയറാം വിവാഹിതനാകുന്നു. കാമുകിയും മോഡലുമായ തരിണി കലിംഗരായരാണ് വധു. ഇരുവരുടെയും വിവാഹ നിച്ഛയം കഴിഞ്ഞു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.
ഏറെ വർഷങ്ങളായി കാളിദാസും തരിണിയും പ്രണയത്തിലാണെങ്കിലും കഴിഞ്ഞ വർഷമാണ് പ്രണയം പരസ്യമായി പ്രഖ്യാപിച്ചത്. തിരുവോണദിനത്തിൽ കാളിദാസ് പങ്കുവച്ച കുടുംബ ചിത്രത്തിലും താരണി ഉണ്ടായിരുന്നു.
അടുത്തിടെ, ഷി തമിഴ് നക്ഷത്രം 2023 അവാർഡ് നൈറ്റിൽ തരിണി കലിംഗരായരുമായുള്ള പ്രണയം വെളിപ്പെടുത്തിയിരുന്നു. തരിണിയെ പ്രപ്പോസ് ചെയ്യുന്ന കാളിദാസ് ജയറാമിന്റെ വീഡിയോയുംവൈറലായിരുന്നു.
2021 ലെ മിസ് യൂണിവേഴ്സ് റണ്ണർ ആപ്പായിരുന്നു തരിണി. ബാലതാരമായി വന്നു മികച്ച അഭിനയ മികവ് കാണിച്ച നടനാണ് കാളിദാസ് ജയറാം അത് കൊണ്ട് തന്നെ നായകനായി എത്തിയപ്പോഴും ആധകർ കാളിദാസിനെ ഇരുകയ്യും നീട്ടി സ്വീകരിച്ചു.
കൊച്ചു കൊച്ചു സന്തോഷങ്ങൾ, എന്റെ വീട് അപ്പൂന്റെയും തുടങ്ങിയ ചിത്രങ്ങളിൽ ജയറാമിന്റെ മകനായി തന്നെയാണ് കാളിദാസ് ബാലതാരമായി അഭിനയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക