വയനാട്: പുല്‍പ്പള്ളി സഹകരണ ബാങ്ക തട്ടിപ്പ് കേസില്‍ ഇഡി അറസ്റ്റ് ചെയ്ത കെപിസിസി മുന്‍ ജനറല്‍ സെക്രെട്ടറി കെ.കെ എബ്രഹാം റിമാന്‍ഡില്‍. കോഴിക്കോട് പിഎംഎല്‍എ സ്പെഷ്യല്‍ കോടതിയാണ് റിമാന്‍ഡ് ചെയ്തത്. തട്ടിപ്പ് കേസില്‍ കഴിഞ്ഞ ചൊവ്വാഴ്ചയാണ് ബാങ്ക് മുന്‍ പ്രസിഡന്റു കൂടിയായ എബ്രഹാമിനെ ഇഡി കസ്റ്റഡിയിലെടുത്തത്.
വിശദമായ ചോദ്യം ചെയ്യലിന് ശേഷം ബുധനാഴ്ച ഇഡി അറസ്റ്റ് രേഖപ്പെടുത്തി. കസ്റ്റഡി കാലാവധി വസാനിക്കുന്നതിനെ തുടര്‍ന്നാണ് എബ്രഹാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയത്. അതേസമയം, കേസിലെ മറ്റൊരു പ്രതിയായ സജീവന് കൊല്ലപ്പള്ളിയുടെ റിമാന്‍ഡ് 14 ദിവലസത്തേക്ക് നീട്ടിയിട്ടുണ്ട്. യുഡിഎഫ് നിയന്ത്രണത്തിലുള്ള പുല്‍പ്പള്ളി സഹകരണ ബാങ്കിലെ വായ്പാ ഇടപാടില്‍ 8.64 കോടി രൂപയുടെ തട്ടിപ്പ് നടന്നെന്നാണ് കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക