പ്രായഭേദമന്യേ എല്ലാവർക്കും ഇഷ്ടമുള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ചോക്ലേറ്റ്. ചോക്ലേറ്റില്‍ തന്നെ നല്ലതും ചീത്തയുമെല്ലാമുണ്ട്. എന്നാൽ ഡാര്‍ക് ചോക്ലേറ്റിന് പൊതുവെ ആരോഗ്യഗുണങ്ങള്‍ ഏറെയാണെന്നു തന്നെ പറയാം.
ഫൈബർ, ഇരുമ്പ്, ചെമ്പ്, മഗ്നീഷ്യം, പൊട്ടാസ്യം, ഫോസ്ഫറസ്, സിങ്ക്, സെലിനിയം എന്നിവ ഡാർക്ക് ചോക്ലേറ്റിൽ അടങ്ങിയിട്ടുണ്ട്. ഡാർക്ക് ചോക്ലേറ്റ് രക്തം കട്ട പിടിക്കുന്നത് തടയാൻ സഹായിക്കും. അതുകൊണ്ടുതന്നെ, ഹൃദയാരോഗ്യത്തിന് ഏറെ നല്ലതാണ്.
ഡാർക്ക് ചോക്ലേറ്റിൽ ബാക്ടീരിയകളെ കൊല്ലുന്നതിനും പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനും സഹായിക്കുന്നു. മാത്രമല്ല, ഇതിലെ ഫ്ളേവനോയ്ഡുകള്‍ സ്ട്രോക്ക് തടയുന്നതിന് ഏറെ നല്ലതാണ്. ഇത് രക്തം ശുദ്ധീകരിക്കുന്നതിന് ഏറെ സഹായിക്കും.
ബിപികുറയ്ക്കാനായി കഴിയ്ക്കുന്ന മരുന്നുകള്‍ പ്രവര്‍ത്തിക്കുന്ന അതേ തരത്തിലാണത്രേ ഡാര്‍ക് ചോക്ലേറ്റുകളും പ്രവര്‍ത്തിക്കുന്നത്. ബിപി വര്‍ധിപ്പിക്കുന്ന എന്‍സൈമിന്റെ പ്രവര്‍ത്തനം തടയുകയാണ് ഇവ ചെയ്യുന്നത്.
ചോക്ലേറ്റില്‍ അടങ്ങിയിരിക്കുന്ന കൊക്കോ, കേറ്റ്ചിന്സ്, പ്രോസിഅനിഡൈന്സ് തുടങ്ങിയ രാസവസ്തുക്കളുമാണത്രേ രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.
ആരോഗ്യകരമായ ഭക്ഷണരീതി പിന്തുടരുകയും പുകവലി പോലുള്ള ദുശ്ശീലങ്ങള്ഇല്ലാതിരിക്കുകയും ചെയ്യുന്ന ആളുകള്‍ക്ക് ഡാര്‍ക് ചോക്ലേറ്റ് നല്ലതാണെന്നാണ് ഗവേഷകര്‍ പറയുന്നത്.
അതേസമയം, ഗുണങ്ങളുണ്ട് എന്ന് കരുതി ഡാർക്ക് ചോക്ലേറ്റ് അമിതമായി കഴിക്കുന്നത് ശ്രദ്ധിക്കണം. ഏതൊരു ആഹാര വസ്തുവിനെപ്പോലെയും ഡാർക്ക് ചോക്ലേറ്റിനും ചില ദോഷവശങ്ങളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക