സംസ്ഥാനത്തെ ക്ഷേമപെൻഷൻ നൽകുന്നതിനായി 900 കോടി രൂപ അനുവദിച്ചു. കുടിശ്ശികയുള്ള നാലുമാസത്തെ പെൻഷനിൽ ഒരു മാസത്തെ പെൻഷൻ നൽകുന്നതിനാണ് 900 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്.
സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതിനായി ഇന്നലെ രാത്രിയോടെ അനുവദിക്കപ്പെട്ട ക്ഷേമപെൻഷൻ നടപടിക്രമങ്ങൾ പൂർത്തിയായി കഴിഞ്ഞാൽ തിങ്കളാഴ്ച മുതൽ തന്നെ വിതരണം ആരംഭിക്കും. ഇതോടെ 1600 രൂപ വീതം 60 ലക്ഷം പേർക്ക് പെൻഷൻ ലഭ്യമാകും.
ഒരു മാസത്തെ സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ചെയ്യുന്നതോടെ ഇനി മൂന്നുമാസത്തെ പെൻഷൻ ആണ് കുടിശ്ശികയുള്ളത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനകേരള സദസ്സ് പര്യടനം ആരംഭിക്കാൻ ഇരിക്കുകയാണ് കുടിശ്ശിക നിൽക്കുന്ന നാലു മാസത്തെ പെൻഷൻ തുകയിൽ ഒരു മാസത്തെ പെൻഷൻ നൽകാൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക